ഫോറൻസിക് ഫിനാൻസ് ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഡിപ്ലോമ ഇൻ ഫോറൻസിക് ഫിനാൻസ് പ്രോഗ്രാമിലേക്ക് ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പ്ലസ് ടു കോമേഴ്‌സ് അഥവാ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ച ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല.
അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ- 0471-2325101, 8281114464 https://srccc.in/download എന്ന ലിങ്കിൽ നിന്നും അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. വിശദവിവരങ്ങൾക്ക്: ഫോൺ – 8089892307, 8089891653.
ചെന്നിത്തല നവോദയയിൽ ഒമ്പതാം ക്ലാസിലേക്ക് അപേക്ഷിക്കാം: ആലപ്പുഴ ജില്ലയിൽ ചെന്നിത്തലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023- 24 അധ്യയന വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. www.navodaya.gov.in, www.nvsadmissionclanssine.in വെബ്സൈറ്റുകള്‍ മുഖേന ഒക്ടോബര്‍ 15-വരെ അപേക്ഷിക്കാം. അംഗീകൃത സ്‌കൂളുകളില്‍ 2022-23 അധ്യായന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.
2008 മെയ് ഒന്നിനോ അതിനു ശേഷമോ 2010 ഏപ്രില്‍ മുപ്പതിനോ അതിനു മുമ്പോ ജനിച്ചവരായിരിക്കണം. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്കും പ്രായപരിധി ബാധകമാണ്. ഫെബ്രുവരി 11-നാണ് പ്രവേശന പരീക്ഷ. ഫോണ്‍: 04791-2320056.