വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

വന്ദേ ഭാരത് എക്സ്പ്രസ്സ് ട്രെയിൻ ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ വരെ ഓടുന്ന ട്രെയിനിൽ പ്രധാനമന്ത്രി കാലുപുർ സ്റ്റേഷൻ വരെ യാത്ര ചെയ്ത് ട്രെയിനിൻ്റെ സൗന്ദര്യം ആസ്വദിച്ചു. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ അകത്ത് ശബ്ദം കൂടുതലാണ്. എന്നാൽ ഓടുമ്പോൾ അകത്ത് തീരെ ശബ്ദമില്ലാത്തതിനാൽ എല്ലാവരും വിമാനത്തേക്കാൾ വന്ദേ ഭാരത് ട്രെയിൻ ഇഷ്ടപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ്സാണിത്. ന്യൂഡൽഹി-വാരാണസി, ന്യൂഡൽഹി-കത്ര എന്നീ റൂട്ടുകളിൽ ഇപ്പോൾ വന്ദേ ഭാരത് എക്സ്പ്രസ്സുകൾ ഓടുന്നുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതും സൗകര്യങ്ങൾ ഉള്ളതുമാണ് പുതിയ ട്രെയിൻ. കൂട്ടിമുട്ടുന്നത്

ഒഴിവാക്കുന്നതിനുള്ള ‘കവച് ‘ എന്ന സംവിധാനം ഇതിലുണ്ട്. 52 സെക്കൻ്റു കൊണ്ട് ഇതിന് നൂറ് കിലോമീറ്റർ വേഗത കൈവരിക്കാനാകും. മണിക്കൂറിൽ180 കിലോമീറ്റർ വരെയാണ് വേഗത.

മുംബൈ സെൻട്രൽ – ഗാന്ധിനഗർ യാത്രയ്ക്ക് ആറ് മണിക്കൂർ ഇരുപത് മിനുട്ടാണ് വേണ്ടത്. മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് അഞ്ചു മണിക്കൂർ മുപ്പത്തിയഞ്ചു മിനുട്ടുകൊണ്ടെത്തും.16 കോച്ചുകളുള്ള ട്രെയിനിൽ 1128 യാത്രക്കാർക്ക് സഞ്ചരിക്കാനാകും. സൂറത്ത്, വഡോദര എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമേയുള്ളു. എക്സിക്ക്യുട്ടീവ്‌  ക്ലാസിൽ 2505 രൂപയും എ.സി. ക്ലാസിൽ 1385 രൂപയുമാണ് ചാർജ്ജ്. സെമി ഹൈസ്പീഡ് ട്രെയിനായ ഇതിൻ്റെ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത് ചെന്നൈ പെരമ്പൂർ ഇൻഡഗ്രൽ കോച്ച് ഫാക്ടറിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *