കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ക്കായി അപേക്ഷിക്കാം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലൂടെ കാട്‌വെട്ട് യന്ത്രം മുതല്‍ കൊയ്ത്ത് മെതിയന്ത്രം വരെയുളള കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും ഭക്ഷ്യ സംസ്‌കരണയന്ത്രങ്ങളും സ്വന്തമാക്കാം.40 മുതല്‍ 80 ശതമാനം വരെ സബ്‌സിഡിയോടെ കര്‍ഷക ഗ്രൂപ്പുകള്‍ക്കും സംരംഭകര്‍ക്കും കര്‍ഷകര്‍ക്കുമാണ് ലഭിക്കുക.
വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ 40 ശതമാനം വരെ സബ്‌സിഡിയോടെ 60 ലക്ഷം രൂപ വരെ വിലയുള്ള യന്ത്രങ്ങളും കര്‍ഷക ഗ്രൂപ്പുകള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും 80 ശതമാനം വരെ സബ്‌സിഡിയോടെ 10 ലക്ഷം രൂപ വരെ വിലവരുന്ന യന്ത്രങ്ങളും ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് കാര്‍ഷിക ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, ഭക്ഷ്യസംസ്‌കരണ യന്ത്രങ്ങള്‍ (പരമാവധി രണ്ടെണ്ണം) എന്നിവ 40 മുതല്‍ 60 ശതമാനം വരെ സബ്‌സിഡിയോടെ ലഭ്യമാക്കും.
എസ്, സി, എസ് ടി, വനിത, ചെറുകിട നാമമാത്ര കര്‍ഷകര്‍ എന്നിവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്ത് പ്രൊജക്ട്, അപേക്ഷ സമര്‍പ്പിക്കുന്നതിനും https://www.agrimachinery.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിവരങ്ങള്‍ കൃഷി ഓഫീസുകളിലും പാലയാട്ടെ കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9383472050, 9383472052, 9061346845, 8075445598