കണ്ണൂരിൽ കുട്ടികൾക്ക് ഹൃദയാരോഗ്യ മെഡിക്കൽ ക്യാമ്പ്
റോട്ടറി കാനന്നൂരും ആസ്റ്റർ മിംസും സംയുക്തമായി നടത്തുന്ന ‘ഗിഫ്റ്റ് ഓഫ് ലൈഫ് ‘ പദ്ധതിയിൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തുന്നു. ഇതിൻ്റെ ഭാഗമായി കണ്ണൂരിലെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി ചേർന്ന് ഐ.എം.എ. ഹാളിൽ ഒക്ടോബർ 15 ന് രാവിലെ 10 മണി മുതൽ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ജന്മനാലുള്ള ഹൃദ്രോഗത്താൽ ബുദ്ധിമുട്ടുന്ന സാമ്പത്തികമായി ദുർബലരായ കുട്ടികൾക്ക് വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഹൃദയാരോഗ്യ രംഗത്ത് വൈദഗ്ധ്യമുള്ള ആസ്റ്റർ മിംസ് ആശുപത്രിയിലെ ഡോക്ടർമാരാണ് ക്യാമ്പിൽ പരിശോധന നടത്തുക. വിദഗ്ധ പരിശോധനയെ തുടർന്ന് ശസ്ത്രക്രിയ ആവശ്യമുള്ള നിർധനരായ കുട്ടികൾക്ക് തികച്ചും സൗജന്യമായി ശസ്ത്രക്രിയ നടത്തുന്നതാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സുനിൽ കണാരൻ (90482 93734) ഡോ. കെ.കെ. രാമചന്ദ്രൻ ( 94471 02199) ഡോ. വി. സുരേഷ് ( 94465 39750) ഡോ. രാജ്മോഹൻ ( 94474 58055) ഇവരിൽ ആരെയെങ്കിലും ഫോണിലോ വാട്ട്സപ്പിലോ ബന്ധപ്പെടേണ്ടതാണ്. റോട്ടറി ഇന്റർനാഷണലിന് കീഴിലുള്ള മെച്ചപ്പെട്ട ആരോഗ്യത്തിനായുള്ള ആഗോള ഗ്രാന്റ് പദ്ധതി വഴിയാണ് ശസ്ത്രകിയ നടത്തുന്നത്.