മെഡിക്കൽ ഓഫീസർ, മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സര്‍ജന്‍
വിമുക്തി മിഷന്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിൽ മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ബി.ബി.എസ്., ടി.സി.എം.സി. രജിസ്‌ട്രേഷൻ ആണ് യോഗ്യത. സൈക്യാട്രിയിൽ പി.ജി അഭികാമ്യം. താൽപര്യമുള്ളവർ സെപ്റ്റംബർ 30ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫീസറുടെ (ആരോഗ്യം) ചേമ്പറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0497 2709709.
മൃഗസംരക്ഷണ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴയിൽ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന രണ്ട് മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായി വെറ്ററിനറി സര്‍ജന്‍, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്ക് പഞ്ചായത്തുകളിലാണ് നിയമനം.
വെറ്ററിനറി സര്‍ജന്‍
യോഗ്യത: ബി.വി.എസ്‌സി.യും. എ.എച്ചും സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനും. പ്രതിമാസം വേതനം: 50,000 രൂപ അഭിമുഖം: 28 ന് രാവിലെ 10 മണി
പാരാവെറ്റ്
യോഗ്യത: വി.എച്ച്.എസ്.ഇ.യും കെ.വി.എ.എസ്.യുവില്‍ നിന്നും ഫാര്‍മസി, നഴ്സിംഗ്, വെറ്ററിനറി ലബോറട്ടറി ടെക്നിക്ക് സര്‍ട്ടിഫിക്കറ്റും. ഇവരുടെ അഭാവത്തില്‍ ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് വി.എച്ച്.എസ്.ഇ., ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍/ സ്മോള്‍ പോള്‍ട്രി ഫാര്‍മര്‍ എന്നിവയില്‍ എന്‍.എസ്.ക്യൂ.എഫ്. യോഗ്യത ഉള്ളവരെ പരിഗണിക്കും. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 20,000 രൂപ. അഭിമുഖം: സെപ്റ്റംബര്‍ 28, രണ്ട് മണി
ഡ്രൈവര്‍ കം അറ്റന്റന്റ്
യോഗ്യത: ഡ്രൈവിംഗ് ലൈസന്‍സും എസ്.എസ്.എല്‍.സി.യും. പ്രതിമാസം വേതനം: 18,000 രൂപ അഭിമുഖം: സെപ്റ്റംബര്‍ 29 രാവിലെ 10 മണി.