കൊച്ചിയിലെ വെള്ളക്കെട്ട്: നെതര്‍ലാന്‍ഡ്സ് സംഘം പരിശോധന നടത്തി

കൊച്ചി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നെതര്‍ലാന്‍ഡ്സ് മാതൃകയുടെ സാധ്യത പരീക്ഷിക്കുന്നതിനായി നെതര്‍ലാന്‍ഡ്സ് സംഘം പരിശോധന നടത്തി. കൊച്ചി നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നെതര്‍ലാന്‍ഡ്‌സ് വാട്ടര്‍ മാനേജ്മെന്റ് വിദഗ്ദ്ധന്‍ പോള്‍ വാന്‍മിലിന്റെ നേതൃത്വത്തിലാണ്

പരിശോധിച്ചത്. തേവര-പേരണ്ടൂര്‍ കനാല്‍ ആരംഭിക്കുന്ന തേവര മാര്‍ക്കറ്റിന് സമീപം, കോന്തുരുത്തി പ്രിയദര്‍ശിനി നഗര്‍, ആനാതുരുത്തി പാലത്തിനു സമീപം, കടവന്ത്ര 110 സബ്‌സ്റ്റേഷന് സമീപം, പനമ്പിള്ളി നഗര്‍, പേരണ്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു സന്ദര്‍ശനം.

തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍ മേയര്‍ അഡ്വ.എം.അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നെതര്‍ലാന്‍ഡിലെ ഇന്ത്യയുടെ മുന്‍ അംബാസഡറും ന്യൂഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസറുമായ വേണു രാജാമണി, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, നെതര്‍ലാന്‍ഡ്‌സ് അടിസ്ഥാന സൗകര്യവികസനം-വാട്ടര്‍ മാനേജ്‌മെന്റ് മന്ത്രാലയത്തിലെ ല്യൂട്ട് ജാന്‍ ഡൈകാസ്, നെതര്‍ലാന്‍ഡ്‌സ് വാട്ടര്‍ മാനേജ്‌മെന്റ് വിദഗ്ദ്ധന്‍ പോള്‍ വാന്‍മില്‍, ന്യൂഡല്‍ഹിയിലെ നെതര്‍ലാന്‍ഡ്‌സ് എംബസിയിലെ സീനിയര്‍ പോളിസി ഓഫീസര്‍ നിഷി ചന്ദ്ര പന്ത്, ജലസേചന വകുപ്പ്, കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *