ചരിത്ര ഗവേഷണ കൗൺസിൽ ഓൺലൈൻ ബുക്ക്ഫെസ്റ്റിവൽ

കേരള ചരിത്ര ഗവേഷണ കൗൺസിൽ 2022 ജൂലൈ 25 ന് ആരംഭിച്ച ഓൺലൈൻ ബുക്ക് ഫെസ്റ്റിവൽ ഒക്ടോബർ 31 വരെ തുടരും. കേരള ഗസറ്റിയേഴസ് ഡിപ്പാർട്ടുമെൻറ് പ്രസിദ്ധീകരിച്ചതും കെ.സി.എച്ച്.ആർ പ്രസിദ്ധീകരിച്ചതുമായ പുസ്തകങ്ങൾക്ക് 20 – 50 ശതമാനം വിലക്കിഴിവിൽ ആവശ്യക്കാർക്ക് ഓൺലൈനായി വാങ്ങാം.

ഓൺലൈൻ ഫെസ്റ്റിൻറെ ഭാഗമായി ‘കെ.സി.എച്ച്.ആർ ബുക്ക് ബോക്‌സ് ഓഫർ’ എന്ന പ്രത്യേക ആനുകൂല്യവും ഒരുക്കിയിട്ടുണ്ട്. ചരിത്ര പുസ്തകങ്ങളുടെ വായന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ചരിത്രവുമായി ബന്ധപ്പെട്ട 14 പുസത്കങ്ങളടങ്ങിയ ബുക്ക് ബോക്‌സ് 50 ശതമാനത്തിലധികം വിലകിഴിൽ പൊതുജനങ്ങൾക്ക് വാങ്ങാം.

5020 രൂപ വിലവരുന്ന പുസ്തകങ്ങളടങ്ങിയ ബുക്ക് ബോക്‌സിന് 2600 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. ആദ്യത്തെ 100 ബുക്കിംഗുകൾക്ക് മാത്രമായി ഈ ആനുകൂല്യം നിജപ്പെടുത്തിയിരിക്കുന്നു. ഓൺലൈൻ ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവരങ്ങൾ കെ.സി.എച്ച്.ആർ വെബ്‌സൈറ്റിൽ www.kch.ac.in ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *