ഓണക്കാലത്ത് പാൽ വിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടം

അഭിനന്ദനവുമായി മന്ത്രി ചിഞ്ചുറാണി

ഓണക്കാലത്തെ പാൽവിൽപ്പനയിൽ മിൽമയ്ക്ക് റെക്കോഡ് നേട്ടം. സെപ്റ്റംബർ നാലു മുതൽ ഏഴു വരെയുള്ള നാല് ദിവസങ്ങളിലായി തൊണ്ണൂറ്റിയഞ്ച് ലക്ഷത്തോളം (94,59,576) ലിറ്റർ പാക്കറ്റ് പാലാണ് വിറ്റത്. മുൻവർഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവാണുള്ളത്. തിരുവോണ ദിവസം മാത്രം മുപ്പത്തിയഞ്ച് ലക്ഷത്തിലധികം (35,11,740) ലിറ്റർ പാൽ വിൽപ്പന നടന്നു.

തൈര് വിൽപ്പനയിലും മിൽമ നേട്ടമുണ്ടാക്കി. സെപ്റ്റംബർ നാലു മുതൽക്കുള്ള നാലു ദിവസങ്ങളിലായി പതിനൊന്നു ലക്ഷത്തിലധികം (11,30,545) കിലോ തൈരാണ് വിറ്റത്. തിരുവോണത്തിന് മാത്രം മൂന്നേമൂക്കാൽ ലക്ഷം (3,45,386) കിലോ തൈരും വിറ്റു.

പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് ഈ നേട്ടം കൈവരിക്കാൻ കൂട്ടായ പരിശ്രമം നടത്തിയ മിൽമ ഭരണ സമിതിയെ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *