സാമൂഹ്യനീതി വകുപ്പ് മദര്‍തെരേസ ദിനാചരണം നടത്തി
സാമൂഹ്യനീതി വകുപ്പും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച മദര്‍തെരേസ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വ്വഹിച്ചു. തിരുവനന്തപുരം നാലാഞ്ചിറ ബെനഡിക്റ്റ് നഗറിലെ സ്‌നേഹവീട്ടിലായിരുന്നു ചടങ്ങ്.
സമൂഹത്തില്‍ ആരും ഒറ്റയ്ക്കല്ലെന്നും സര്‍ക്കാരിന്റെ കൈത്താങ്ങുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അനുകമ്പയുടെ ആള്‍രൂപമായിരുന്നു മദര്‍തെരേസ. ലോകചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു മദറിന്റേതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യ സ്‌നേഹത്തിന്റെയും മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും മാതൃകയാണ് മദര്‍ തെരേസയെന്ന് അധ്യക്ഷത വഹിച്ച കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. സമൂഹം മാറ്റി നിര്‍ത്തുന്ന ആളുകള്‍ക്ക് താങ്ങും തണലുമാകാന്‍ മിഷണറി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ വനജ രാജേന്ദ്രബാബു, സാമൂഹ്യ നീതി വകുപ്പ് ഡയറക്ടര്‍ എം. അഞ്ജന, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ഡയറക്ടര്‍ വി.എം. കോയമാസ്റ്റര്‍, ഫാ. ജോര്‍ജ് ജോഷ്വ തുടങ്ങിയവര്‍ പങ്കെടുത്തു.