ആശാൻ- ഭാരതി സാഹിത്യ പുരസ്‌കാരം രാജീവ്‌ ആലുങ്കലിന്

സാമൂഹിക പരിഷ്കർത്താക്കളായ മഹാകവി കുമാരനാശാൻ്റേയും, സുബ്രഹ്മണ്യ ഭാരതിയുടേയും സ്മരണക്കായി തമിഴ് കൾച്ചറൽ റിസർച്ച് സെന്റർ ഏർപ്പെടുത്തിയ ആശാൻ – ഭാരതി ദേശീയ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കലിന്. കാൽനൂറ്റാണ്ട് കാലത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം.

2022 ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 10.30 ന് തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കുന്ന ചടങ്ങിൽ ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്ന പുരസ്കാരം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ സമ്മാനിക്കും.

ചേർത്തല സ്വദേശിയായ രാജീവ് ആലുങ്കൽ നൂറ്റി മുപ്പതോളം ചലച്ചിത്രങ്ങൾക്കും 250 ൽപ്പരം നാടകങ്ങൾക്കും മുന്നൂറിലേറെ ആൽബങ്ങൾക്കുമായി നാലായിരത്തിൽപ്പരം ഗാനങ്ങൾ രചിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ട് കാലമായി മലയാള കാവ്യരംഗത്തെ സജീവ സാന്നിധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *