കെ.എസ്.ആർ.ടി.സി.യുടെ എയർ റെയിൽ സർവ്വീസ് തുടങ്ങി
കെ.എസ്.ആർ.ടി.സി.യുടെ പുതിയ സംരംഭമായ എയർ റെയിൽ സർവ്വീസ് തുടങ്ങി. ഗതാഗത മന്ത്രി ആൻ്റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് തമ്പാനൂർ ബസ്സ് സ്റ്റാൻഡിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കെ.എസ്.ആർ.ടി.സി. സി.എം. ഡി ബിജു പ്രഭാകറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
തമ്പാനൂർ ബസ് സ്റ്റാൻഡിൽ നിന്നും തിരുവനന്തപുരം എയർപോർട്ട് ഡൊമസ്റ്റിക് ഇന്റർനാഷണൽ ടെർമിനലുകളിലേക്ക് സർക്കുലറായിട്ടാണ് പുതിയ ബസ് സർവീസ് നടത്തുന്നത്.
ഇലക്ട്രിക് ബസ്സുകളാണ് കെ.എസ്.ആർ.ടി.സി. ഇതിനായി ഉപയോഗിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരം നഗരത്തിലെ സിറ്റി സർക്കുലർ സർവീസിനും ഇലക്ട്രിക് ബസ്സുകൾ ഉപയോഗിച്ചു തുടങ്ങി. നിലവില്‍ സിറ്റി സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ക്ക് കിലോമീറ്റിന് 37 രൂപ യോളം ചെലവാകും. എന്നാൽ ഇലക്‌ട്രിക് ബസ്സുകളുടെ ചിലവ് അതിന്റെ പകുതിയായി കുറയും.
തിരുവനന്തപുരം വിമാനത്താവളത്തേയും സെൻട്രൽ ബസ്സ് സ്റ്റാന്റിനേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസുകളും യാഥാർത്ഥ്യമായതോടെ നഗരത്തിലെ പൊതു ഗതാഗത സംവിധാനം കൂടുതൽ വിപുലീകരിക്കുകയാണ്.
ആദ്യഘട്ടത്തില്‍ 25 ഇലക്ട്രിക് ബസുകളാണ് നഗര സർവീസിനായി നിരത്തിലിറങ്ങുന്നത്.
കൂടുതല്‍ ബസുകള്‍ എത്തുന്നതോടെ നഗരത്തിലെ കൂടുതൽ സിറ്റി സര്‍വീസുകള്‍ ഇലക്‌ട്രിക് ബസ്സുകളിലേക്ക് മാറും. ബസുകളില്‍ ഇന്റര്‍നെറ്റ് വൈഫൈ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇലക്‌ട്രിക് ബസ്സുകൾ ചാര്‍ജ് ചെയ്യാന്‍ ആവശ്യമായ സംവിധാനവും ഒരുക്കിയിട്ടുണ്ട്.