കേരളത്തിൽ അഞ്ചു ദിവസം വ്യാപക മഴയ്ക്ക് സാധ്യത
കേരളത്തിൽ അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യുന മർദ്ദം ചക്രവാതചുഴിയായി ദുർബലമായി.
മൺസൂൺ പാത്തി ( Monsoon Trough ) ചെറുതായി വടക്കോട്ട് നീങ്ങാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത 2-3 ദിവസത്തിനുള്ളിൽ കൂടുതൽ വടക്കോട്ട് നീങ്ങാൻ സാധ്യത.
ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുന മർദ്ദപാത്തി നിലനിൽക്കുന്നുണ്ട് ഇതിന്റെ ഫലമായിട്ടാണ് കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്.