സമുദ്ര ദിനത്തിൽ കടൽത്തീര ശുചീകരണം നടത്തി

സമുദ്ര ദിനമായ ജൂൺ എട്ടിന് ഹരിത കേരളം മിഷൻ്റെ ആഭിമുഖ്യത്തിൽ വടകര മുനിസിപ്പാലിറ്റിയും ചോറോട്, അഴിയൂർ ഗ്രാമപഞ്ചായത്തുകളും  കടൽത്തീര ശുചീകരണം നടത്തി.

നീർച്ചാലുകൾ മുതൽ പുഴകൾ വരെയുള്ള വിവിധ ജലാശങ്ങളിലെ മലിന വസ്തുക്കൾ അവസാനം എത്തിച്ചേരുന്നത് കടലിലാണ്. ഇത് നേരിട്ടും അല്ലാതെയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. മത്സ്യസമ്പത്തിനെ ഗുരുതരമായി ബാധിക്കുന്നതിനോടൊപ്പം തീരപ്രദേശ മലിനീകരണം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയെയും സാരമായി ബാധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാർ ‘ശുചിത്വ സാഗരം സുന്ദര തീരം’ ക്യാമ്പയിന് തുടക്കമിട്ടത്. 

വടകര മുനിസിപ്പാലിറ്റിയിലെ ശുചീകരണം വാർഡ് 41 ലെ പുറങ്കരയിൽ നടന്നു. തീരത്ത് അടിഞ്ഞ മാലിന്യങ്ങളും പ്ലാസ്റ്റിക്ക് കുപ്പികളും, കവറുകളും നീക്കം ചെയ്തു. നാട്ടുകാരും തൊഴിലുറപ്പ് 

തൊഴിലാളികളും ശുചീകരണത്തിന് മുന്നിട്ടിറങ്ങി. മുനിസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു ശുചീകരണ പരിപാടികൾക്ക് തുടക്കം കുറിച്ചു. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത അധ്യക്ഷത വഹിച്ചു.

വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. വിജയി സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ് സമുദ്ര ദിന സന്ദേശം നൽകി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി സജീവ് കുമാർ, കൗൺസിലർമാരായ പി.കെ സതീശൻ, ടി കെ പ്രഭാകരൻ, ഹെൽത്ത് സൂപ്പർവൈസർ സി.എ വിൻസെന്റ്, ഹരിയാലി ഹരിതകർമ്മസേന ഡയറക്ടർ മണലിൽ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ചോറോട് പഞ്ചായത്തിൽ വാർഡ് 21 മുട്ടുങ്ങലിൽ നടത്തിയ കടൽ തീര ശുചീകരണ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി ചന്ദ്രശേഖരൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. നാരായണൻ

അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് സമുദ്ര ദിന സന്ദേശം നൽകി.

പഞ്ചായത്ത് സെക്രട്ടറി നിഷ. എൻ. തയ്യിൽ, കോസ്റ്റ് പോലീസ് എസ്. ഐ സജീവൻ എന്നിവർ സംസാരിച്ചു. വി. പി അബൂബക്കർ സ്വാഗതവും ആബിദ നന്ദി യും പറഞ്ഞു. അഴിയൂർ പഞ്ചായത്തിൽ വാർഡ് 12 ചോമ്പാൽ ഹാർബറിൽ നടത്തിയ ശുചീകരണം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു.

സി.ഡി.എസ്സ് ചെയർപേഴ്സൺ ബിന്ദു ജയ്സൺ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ലീല അധ്യക്ഷത വഹിച്ചു. പി. പ്രകാശ്. സമുദ്ര ദിന സന്ദേശം

നൽകി. ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന പി, തൊഴിലുറപ്പ് തൊഴിലാളികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. അഴിയൂർ പഞ്ചായത്തിലെ മറ്റു തീരദേശ വാർഡുകളായ വാർഡ് 13- കറപ്പക്കുന്ന് വാർഡ്- 14 ആവിക്കര, വാർഡ്- 18 അഞ്ചാംപീടിക എന്നിവിടങ്ങളിലും തീരദേശ ശുചീകരണം നടന്നു.

Leave a Reply

Your email address will not be published. Required fields are marked *