കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം തുടങ്ങി

സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ 12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞം തുടങ്ങി. 3,880 കുട്ടികൾ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

15 മുതല്‍ 17 വരെ പ്രായമുള്ള 864 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 3,016 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. ബുധനാഴ്ച ചെറിയ കുഞ്ഞുങ്ങള്‍ക്കുള്ള വാക്‌സിനേഷന്‍ ദിവസമായതിനാല്‍ എല്ലാ കേന്ദ്രങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തിച്ചിട്ടില്ല. അതിനാല്‍ വാക്‌സിനേഷന്‍ യജ്ഞം മേയ് 28നും തുടരുന്നതാണ്.

12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്. കോവിഡില്‍ നിന്നും സംസ്ഥാനം പൂര്‍ണ്ണമായി മുക്തി നേടിയിട്ടില്ല. അതിനാല്‍ തന്നെ ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ എടുക്കാന്‍ രക്ഷകര്‍ത്താക്കള്‍ മുന്‍കൈയ്യെടുക്കേണ്ടതാണ്.

ഓണ്‍ ലൈന്‍ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് എത്തിയാല്‍ തിരക്കും രജിസ്‌ട്രേഷന് വേണ്ടി വരുന്ന സമയവും ലാഭിക്കാനാകും. സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളില്‍ വിളിക്കാവുന്നതാണ്.

വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ പുതിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. 12 വയസ് പൂര്‍ത്തിയായ കുട്ടികള്‍ക്ക് മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് വരാതിരിക്കാന്‍ ശ്രദ്ധയോടെ വിവരങ്ങള്‍ നല്‍ക

Leave a Reply

Your email address will not be published. Required fields are marked *