13 ദിവസങ്ങളിലായി ഭക്ഷ്യ സുരക്ഷാവകുപ്പ് 2981 പരിശോധന നടത്തി

13 ദിവസങ്ങളിലായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാനത്ത് 2981 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച 124 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തി. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത ഏഴ് കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 28 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഒമ്പത് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

13 ദിവസങ്ങളിലായിനടന്ന പരിശോധനയില്‍ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 270 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 990 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 368 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 221 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ജ്യൂസ് കടകളില്‍ പ്രത്യേക പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 445 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 65 കടകള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി ഇതുവരെ 6566 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു.

ഈ കാലയളവിലെ 4404 പരിശോധനകളില്‍ 2362 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. 93 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 609 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 148 സര്‍വയലന്‍സ് സാമ്പിളുകള്‍ ശേഖരിച്ചു.

kerala food and safety department inspection 

Leave a Reply

Your email address will not be published. Required fields are marked *