ചേളന്നൂർ ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കമായി
സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളെയും മാലിന്യ മുക്തമാക്കുന്നതിനായുള്ള ‘തെളിനീരൊഴുകും നവകേരളം’ പരിപാടിയുടെ ഭാഗമായി ചേളന്നൂർ ഗ്രാമ പഞ്ചായത്തിലെ ഇരുമ്പോക്ക് തോട് ശുചീകരണത്തിന് തുടക്കമായി. മന്ത്രി എ.കെ. ശശീന്ദ്രൻ പാലത്ത് അങ്ങാടിയോട് ചേർന്ന തോട്ടിൽ ശുചീകരണം നടത്തി ഉദ്ഘാടനം ചെയ്തു.
6.3 കി മി വരുന്ന ഇരുമ്പോക്ക് തോട് ആറ് ഭാഗങ്ങളായി തിരിച്ച് എട്ട് വാർഡുകളിൽ ശുചീകരണം തുടങ്ങി. കാട് വെട്ടുകയും മാലിന്യങ്ങൾ വാരികളയുകയുമാണ് ആദ്യഘട്ടമായി ചെയ്യുന്നത്. അർബൻ അഗ്ലോമറേഷൻ ഫണ്ട് ഉപയോഗപ്പെടുത്തി തോട് ഭിത്തി കെട്ടി സംരക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജെസ് ലിൻ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, ആരോഗ്യ വിഭാഗം പ്രവർത്തകർ , ആശാ വർക്കർമാർ , തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, ചേളന്നൂർ എസ്.എ.ജി.കോളേജിലെയും എ.കെ.കെ.ആർ. ഹയർ സെക്കണ്ടറി സ്കൂളിലെയും അമ്പതിലധികം വിദ്യാർത്ഥികൾ നാട്ടുകാർ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ, വൈസ് പ്രസിഡന്റ് ഗൗരി പുതിയോത്ത്, സ്ഥിരം സമിതി അധ്യക്ഷൻമാരായ സി.പി.നൗഷീർ , പി.കെ. കവിത, മെമ്പർമാരായ എൻ.രമേശൻ, ഷാനി, ചോയിക്കുട്ടി എന്നിവരും ഗ്രാമ പഞ്ചായത്ത് സെക്രട്ടി ജോയികുമാർ, എ.ഡി. എം. റഫീക്ക്, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ്. പി , ജൈവ വൈവിധ്യ ജില്ലാ കോർഡിനേറ്റർ മഞ്ജു, ഹെൽത്ത് ഇൻസ്പെക്ടർ സജിരേഖ്, എസ്.എൻ. കോളേജ് അധ്യാപകരായ ജിധേഷ് , ബിന്ദു, എ കെ.കെ.ആർ. സ്കൂൾ പ്രിൻസിപ്പൽ മനോജ് എന്നിവർ സന്നിഹിതരായി.