നാട്ടുകാര്‍ കൈകോര്‍ത്തു ; തൊട്ടിൽപ്പാലം പുഴയ്ക്ക് പുതുജീവൻ

തെളിനീരൊഴുകും നവകേരളം പരിപാടിയുടെ ഭാഗമായി കോഴിക്കോട് കാവിലുംപാറ ഗ്രാമപഞ്ചായത്തിലെ തൊട്ടിൽപ്പാലം പുഴ ശുചീകരിച്ചു.
കുറ്റ്യാടി പുഴയുടെ കൈവഴിയായ തൊട്ടിൽപ്പാലം പുഴ- പൈക്കളങ്ങാടി മുതൽ കൊടപ്പടിവരെ 13 കിലോ മീററർ ദൂരം ജനകീയ പങ്കാളിത്തത്തോടെയാണ് ശുചീകരിച്ചത്. 1600 വളണ്ടിയർമാർ പങ്കാളികളായി.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉൽഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.ജി ജോർജ് അദ്ധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി ജെ. ഡി ബാബു സ്വാഗതം പറഞ്ഞു. നവകേരളം കർമ്മ 

പദ്ധതി പ്രവർത്തന മാർഗരേഖ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജശശി കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രിക്ക് നൽകി പ്രകാശനം ചെയ്തു.

കുടുംബശ്രീ, എൻ. ആർ. ഇ. ജി.എസ്സ്, ഹരിതകർമ്മസേന അംഗങ്ങൾ, വാർഡ് സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. തൊട്ടിൽപ്പാലം മുതൽ പൈക്കളങ്ങാടി വരെയുള്ള 13 കി.മീ. ദൂരമാണ് ശുചീകരിച്ചത്.

16 വാർഡുകളിൽ നിന്നായി 1580 സന്നദ്ധ പ്രവർത്തകരും, 32 ഹരിത കർമ്മസേന അംഗങ്ങളും ഉൾപ്പടെ 1600 ലധികം പേർ പങ്കാളികളായി. ഓരോ വാർഡിലേയും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 16 ഭാഗങ്ങളായി തിരിച്ചാണ് പുഴ ശുചീകരണം നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.സുരേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

അന്നമ്മ ജോർജ്, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. യശോദ, മണലിൽ രമേശൻ, കെ. പി ശ്രീധരൻ ഹരിതകേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി. പ്രകാശ്, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്സൺ സി.പി.ശശീന്ദ്രൻ, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ ഷൈനി, ഹരിതകർമ്മസേന പ്രസിഡന്റ് രജനി, സെക്രട്ടറി ലിസി എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *