കർണ്ണാടക സംഗീത ആസ്വാദനത്തിനായി ‘സംഗീത സാധകം’
കർണ്ണാടക സംഗീതത്തെക്കുറിച്ച് ആസ്വാദകർക്കും സംഗീത വിദ്യാർത്ഥികൾക്കും കൂടുതൽ അറിവു നൽകുന്നതിനായി ‘സംഗീത സാധകം’ എന്ന സംഘടനയ്ക്ക് രൂപം നൽകി.
കോഴിക്കോട് തളി കേന്ദ്രമാക്കി ഒരു കൂട്ടം കലാകാരന്മാരാണ് ഇതിനു പിന്നിൽ. സംഗീത വിദ്യാർത്ഥികൾക്ക് പക്കമേളത്തോടൊപ്പം പാടാൻ പരിശീലനം നൽകി അരങ്ങേറ്റത്തിന് പ്രാപ്തരാക്കുക, സംഗീത കച്ചേരികൾ സംഘടിപ്പിക്കുക, സോദാഹരണ പ്രഭാഷണങ്ങൾ നടത്തുക എന്നിവയും സംഘടനയുടെ ലക്ഷ്യങ്ങളാണ്.
കർണ്ണാടക സംഗീത കച്ചേരികൾക്ക് കൂടുതൽ ആസ്വാദകരെ കണ്ടെത്തുന്നതിനായി വേണ്ട പ്രവർത്തനങ്ങൾ നടത്തുമെന്ന് പ്രോഗ്രാം
കോ-ഓർഡിനേറ്റർമാരായ കോട്ടയം ഉണ്ണികൃഷ്ണനും വി.ആർ. നാരായണപ്രകാശും അറിയിച്ചു. പ്രതിമാസ പരിപാടിയായി പ്രശസ്തരുടെ സംഗീതക്കച്ചേരികളും നടത്തുമെന്ന് പ്രസിഡണ്ട് ആറ്റുവാശ്ശേരി മോഹനൻ പിള്ള പറഞ്ഞു.
സംഗീത സാധകത്തിൻ്റെ ഉദ്ഘാടനം ചാലപ്പുറം കേസരി ഹാളിൽ മൃദംഗ വിദ്വാൻ എൻ. ഹരിയും വയലിനിസ്റ്റ് ടി.എച്ച്. ലളിതയും ചേർന്ന് നിർവ്വഹിച്ചു. വിശാഖപട്ടണം യഘ്നേശ്വര ശാസ്ത്രിയുടെ കർണ്ണാടക സംഗീത ക്ലാസും നടന്നു. ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യത്തിൻ്റെ സംഗീത കച്ചേരിയും അരങ്ങേറി. എൻ.ഹരി (മൃദംഗം), കോവൈ സുരേഷ് (ഘടം), കെ.സി. വിവേക് രാജ (വയലിൻ) എന്നിവർ പക്കമേളമൊരുക്കി.
A great Apla mintform
Great effort by musicians and music lovers….Commendable…We need more such efforts during these difficult times…..