ബെമ്മിണി തോടും ചിരട്ടക്കരതാഴം തോടും ശുചീകരിച്ചു
തെളിനീരൊഴുകും നവകേരളം – ഇനി ഞാൻ ഒഴുകട്ടെ കാമ്പെയിനിൽ വടകര നഗരസഭയിലെ ബെമ്മിണി തോടും അത്തോളി പഞ്ചായത്തിലെ ഏഴാം വാര്‍ഡിൽപ്പെട്ട ചിരട്ടക്കരതാഴം തോടും ശുചീകരിച്ചു.
ബെമ്മിണി തോട് ശുചീകരണം വടകര നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത എ.പി, വാർഡ് കൗൺസിലമാരായ പി.കെ സതീശൻ,
ബാജേഷ്. ബി, സി.കെ. കരീം, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പ്രകാശ്. പി ഹെൽത്ത് സൂപ്പർവൈസർ വിൻസെന്റ് സി.എ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ഷംന.പി, ഹരിയാലി കോഡിനേറ്റർ മണലിൽ മോഹനൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ സീനത്ത്.കെ എന്നിവർ സംസാരിച്ചു.
ബെമ്മിണിത്തോടിന്റെ തുടക്കം മുതൽ ഒന്നര കിലോമീറ്റർ ദൂരമാണ് ശുചീകരിച്ചത്. ബാക്കി ഭാഗങ്ങളിൽ വരും ദിവസങ്ങളിൽ ശുചീകരണം നടത്തും.
അത്തോളി പഞ്ചായത്തിലെ ചിരട്ടക്കരതാഴം തോട് വീണ്ടെടുക്കലിന്റെ ഭാഗമായി ശുചീകരിച്ചു. അത്തോളി പഞ്ചായത്തിലെ ഏഴാം
വാര്‍ഡിലാണ് ചിരട്ടക്കര തോട്. ശുചീകരണ യജ്ഞത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ നിർവഹിച്ചു. വാർഡ് മെമ്പർ രമ.പി.എം. അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ,തൊഴിലുറപ്പ് തൊഴിലാളികൾ, പ്രദേശവാസികൾ ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെല്ലാം ചേർന്ന് ജനകീയമായാണ് തോട് ശുചീകരിച്ചത്.