ഓർക്കിഡ് കൃഷിയിലൂടെ നല്ല വരുമാനമുണ്ടാക്കാം

പുഷ്പലോകത്തെ മിന്നും താരങ്ങളായ ഓർക്കിഡ് പൂക്കൾ വളർത്തി പണം വാരാൻ കഴിയും. കുറച്ചു സ്ഥലമുണ്ടായാൽ ഓർക്കിഡ് കൃഷി തുടങ്ങാം. ക്ഷമയും അധ്വാനവും വേണമെന്നേയുള്ളു. എങ്കിൽ നമുക്ക് ഇതൊരു തൊഴിൽ സംരംഭമാക്കി മാറ്റുകയും ചെയ്യാം.’ഓർക്കിഡ് വിസ്മയം വരുമാനം’ എന്ന പുസ്തകം ഓർക്കിഡ് കൃഷിയിലേക്ക് ഇറങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് നല്ലൊരു വഴികാട്ടിയാണ്.

കൃഷിയെഴുത്തിൽ തഴക്കവും പഴക്കവുമുള്ള സുരേഷ് മുതുകുളമാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന്

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി വിരമിച്ച സുരേഷ് മുതുകുളം ‘കേരള കർഷകൻ’ മാസികയുടെ എഡിറ്ററുമായിരുന്നു. വേറിട്ട രൂപഭംഗി, പൂവിതളുകളുടെ സവിശേഷ ക്രമീകരണം, ദീർഘായുസ്സ് എന്നിവ ഓർക്കിഡിനെ മറ്റു പൂക്കളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.
വിപണിയിൽ ഇവയ്ക്ക് നല്ല ഡിമാൻ്റുമുണ്ട്. നിരവധി വീട്ടമ്മമാരും ചെറുകിട കർഷകരും ഈ കൃഷിയിലൂടെ നല്ല വരുമാനം കണ്ടെത്തുന്നുണ്ട്.

ഓർക്കിഡിനെ പരിചയപ്പെടുത്തുന്നതു മുതൽ കൃഷിയിൽ വിജയം കൊയ്ത വീട്ടമ്മയുടെ അനുഭവങ്ങൾ വരെ ഉൾപ്പെടുന്ന 13 അധ്യായങ്ങളിലായി ഈ കൃഷിയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. ഓർക്കിഡ് ഇനങ്ങൾ, നടീൽ പ്രജനനം, പരിപാലനം, വിപണി, കൃഷി കലണ്ടർ എന്നിവയെല്ലാം പുസ്തകത്തിൽ ലളിതമായി വിശദീകരിച്ചിട്ടുണ്ട്. പ്രസാ: ശ്രേഷ്ഠ ബുക്ക്സ്, വില: 280 രൂപ

Leave a Reply

Your email address will not be published. Required fields are marked *